തുര്‍ക്കിയിലെ റിസോര്‍ട്ടില്‍ തീപിടുത്തം; 66 പേര്‍ വെന്ത് മരിച്ചു, 32 പേര്‍ക്ക് ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 22 ജനുവരി 2025 (11:26 IST)
fire
തുര്‍ക്കിയിലെ റിസോര്‍ട്ടിലുണ്ടായ തീപിടുത്തത്തില്‍ 66 പേര്‍ വെന്ത് മരിച്ചു. കൂടാതെ 32 പേര്‍ക്ക് ഗുരുതര പരിക്കുമേറ്റു. വടക്കുപടിഞ്ഞാറാന്‍ തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലില്‍ 234 പേരാണ് താമസിച്ചിരുന്നത്.
 
ഹോട്ടലില്‍ നിന്ന് ചാടിയവരില്‍ രണ്ടുപേര്‍ മരിച്ചു. പുക നിറഞ്ഞതിനാല്‍ ഫയര്‍ എസ്‌കേപ്പ് കണ്ടെത്തുന്നതിന് ആളുകള്‍ക്ക് സാധിച്ചില്ല. 161 മുറികളുള്ള ഹോട്ടല്‍ ഒരു പാറയുടെ വശത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് തീ അണയ്ക്കുന്നതിന് തടസ്സമായി. അവധി ദിവസമായിരുന്നതിനാല്‍ ഹോട്ടലില്‍ നല്ല തിരക്കുണ്ടായിരുന്നു.
 
ഹോട്ടലിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലാം മരത്തടി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം തീപിടുത്തത്തിന്റെ പ്രധാന കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായി സര്‍ക്കാര്‍ 6 പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍