ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

അഭിറാം മനോഹർ

ഞായര്‍, 16 ഫെബ്രുവരി 2025 (11:22 IST)
ഓപ്പണറായി ഇറങ്ങുന്നതിന് പകരം ഏകദിനങ്ങളില്‍ ബാബര്‍ അസം പാകിസ്ഥാനായി മൂന്നാം സ്ഥാനത്ത് കളിക്കണമെന്ന് മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിര്‍. ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലന്‍ഡിനുമെതിരായ ത്രിരാഷ്ട്ര പരമ്പരയില്‍ ഓപ്പണറായി പരീക്ഷിച്ചെങ്കിലും ഓപ്പണിംഗ് റോളില്‍ തിളങ്ങാന്‍ ബാബറിനായിരുന്നില്ല. ഇതിനെ പറ്റി മുഹമ്മദ് ആമിറിന്റെ വാക്കുകള്‍ ഇങ്ങനെ.
 
 ബാബറിന്റെ കരുത്ത് മൂന്നാം സ്ഥാനത്താണ്. എങ്ങനെ ഇന്നിങ്ങ്‌സ് കെട്ടിപ്പടുക്കണമെന്ന് ബാബറിന് അറിയാം. ഏകദിനങ്ങളില്‍ ഓപ്പണറുടെ റോള്‍ ടി20, ടെസ്റ്റ് എന്നിവയില്‍ നിന്നും വ്യത്യസ്തമാണ്. തുടക്കത്തില്‍ തന്നെ നല്ല അവസരങ്ങള്‍ എടുക്കുകയും പിന്നീട് കൂട്ടുക്കെട്ടുകള്‍ പടുത്തുയര്‍ത്തുകയും ചെയ്യണം. അതിന് യോജിച്ച താരമല്ല ബാബര്‍. ബാബറിന്റെ കരുത്ത് തന്നെ മൂന്നാം നമ്പറിലാണ്. പാകിസ്ഥാന്‍ അദ്ദേഹത്തെ അദ്ദേഹത്തിന്റെ സ്വാഭാവിക റോളില്‍ കളിക്കാന്‍ ഇറക്കേണ്ടതുണ്ട്. ആമിര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍