ചാമ്പ്യൻസ് ട്രോഫി നേടാൻ ഇംഗ്ലണ്ടിനാവില്ല, ഏകദിനം കളിച്ച് വേണ്ടത്ര പരിചയമില്ലാത്ത ടീം: മാർക്ക് ബൗച്ചർ

അഭിറാം മനോഹർ

ഞായര്‍, 16 ഫെബ്രുവരി 2025 (11:07 IST)
സമകാലീക ക്രിക്കറ്റിലെ കരുത്തുറ്റ ടീമാണെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കില്ലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ മാര്‍ക്ക് ബൗച്ചര്‍. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വേണ്ടത്ര ഏകദിന ക്രിക്കറ്റ് കളിച്ചിട്ടുള്ള പരിചയമില്ലെന്നും ഇന്ത്യയ്‌ക്കെതിരായ പരമ്പര ഇത് തെളിയിച്ചെന്നും ബൗച്ചര്‍ പറഞ്ഞു.
 
ഇന്ത്യക്കെതിരെ ബാറ്റ് കൊണ്ടോ ബോളുകൊണ്ടോ കാര്യമായ ഒരു പ്രഭാവവും ഉണ്ടാക്കാന്‍ ജോസ് ബട്ട്ലറുടെ കീഴിലുള്ള ഇംഗ്ലണ്ട് ടീമിനായില്ല. ജോ റൂട്ട്, ജോഫ്ര ആര്‍ച്ചര്‍, ഫില്‍ സാള്‍ട്ട് എന്നിങ്ങനെ മികച്ച താരങ്ങള്‍ ഉണ്ടായിട്ടും ഇംഗ്ലണ്ട് പരാജയമായത് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലാണ് ഇംഗ്ലണ്ട് ശ്രദ്ധ കൊടുത്തത് എന്നതുകൊണ്ടാണ്. ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫോക്കസ് നല്‍കുന്നില്ല എന്നത് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാകും. മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍