ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (258 പന്തില്‍ 175) ഇരട്ട സെഞ്ചുറിക്കു 25 റണ്‍സ് അകലെ റണ്‍ഔട്ട് ആയി. നായകന്‍ ശുഭ്മാന്‍ ഗില്‍ 196 പന്തില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്നു. സായ് സുദര്‍ശന്‍ (165 പന്തില്‍ 87), നിതീഷ് കുമാര്‍ റെഡ്ഡി (54 പന്തില്‍ 43), ധ്രുവ് ജുറല്‍ (79 പന്തില്‍ 44) എന്നിവരും തിളങ്ങി. കെ.എല്‍.രാഹുല്‍ 54 പന്തില്‍ 38 റണ്‍സെടുത്ത് ആദ്യദിനം പുറത്തായി.