മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ സ്റ്റാര്‍ ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവിനെ 'ഇംപാക്ട് പ്ലെയര്‍' ആയി ഇറക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പരിശീലകന്‍ മഹേല ജയവര്‍ധനെ. താരത്തിന്റെ ഫിറ്റ്നസ് കാര്യത്തില്‍ ടീം പുലര്‍ത്തുന്ന ജാഗ്രതയുടെ ഭാഗമായാണ് താരത്തെ മാറ്റിനിര്‍ത്തിയതെന്നാണ് ജയവര്‍ധനെ വ്യക്തമാക്കിയത്.
പരിക്കിനെത്തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷമാണ് സൂര്യകുമാര്‍ ടീമിലേക്ക് തിരിച്ചെത്തിയത്. അതിനാല്‍ തന്നെ താരത്തിന് പെട്ടെന്ന് അമിത ജോലിഭാരം നല്‍കാന്‍ ടീം മാനേജ്മെന്റ് ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഫിറ്റ്നസ് നിലനിര്‍ത്തുക എന്നത് ഞങ്ങള്‍ക്ക് പ്രധാനമാണ്. ഫീല്‍ഡിംഗിനിറങ്ങുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പരിക്കുകള്‍ ഒഴിവാക്കാനാണ് ബാറ്റിംഗിന് മാത്രം അദ്ദേഹത്തെ നിയോഗിച്ചത്,' ജയവര്‍ധനെ പറഞ്ഞു.