ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ബൗളിങ്ങിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. ഷമി 132 കിലോമീറ്റര്‍ സ്പീഡിലാണ് എറിയുന്നതെങ്കില്‍ ഭുവനേശ്വര്‍ കുമാറാണ് വെസ്റ്റ് ചോയ്‌സെന്നും ആ സ്പീഡില്‍ കൂടുതല്‍ കൃത്യതയോടെ പന്തെറിയാന്‍ ഭുവനേശ്വറിന് സാധിക്കുമെന്നും ആകാശ് ചോപ്ര പറയുന്നു.
ഷമി ഇപ്പോള്‍ മികച്ച ബൗളിംഗ് പ്രകടനമല്ല പുറത്തെടുക്കുന്നത്. ആദില്‍ റഷീദ് ഷമിക്കെതിരെ തുടര്‍ച്ചയായി 3 ഫോറുകള്‍ നേടുന്നു. അത് ഷമിയുടെ മോശം ബൗളിങ്ങാണ്. ഷമിക്ക് 10 ഓവര്‍ നല്‍കാന്‍ ക്യാപ്റ്റന്‍ തയ്യാറല്ല. കാരണം ഒരുപാട് റണ്‍സ് വഴങ്ങുന്നു. ഇനി എപ്പോഴാണ് ഷമി തന്റെ മികവിലേക്ക് ഉയരുക. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആകാശ് ചോപ്ര ചോദിക്കുന്നു. അതേസമയം ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുമ്രയുടെ അസാന്നിധ്യം ഇന്ത്യന്‍ ബൗളിങ്ങിനെ ദുര്‍ബലമാക്കുമെന്നും ഷമി ഫോമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആകാശ് ചോപ്ര വ്യക്തമാക്കി.