കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നാല് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ഇന്ത്യ ലക്ഷ്യംകണ്ടു. മലയാളി താരം സഞ്ജു സാംസൺ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു ഇന്ത്യയുടെ ഇന്നിങ്‌സിനുടനീളം നെടുനായകത്വം വഹിച്ചു. 12 ഫോറുകളും നാല് സിക്‌സും അടങ്ങിയതാണ് സഞ്ജുവിന്റെ ക്ലാസിക് ഇന്നിങ്‌സ്.
തിലക് വർമ (15 പന്തിൽ 27), സൂര്യകുമാർ യാദവ് (16 പന്തിൽ 18), ഹാർദിക് പാണ്ഡ്യ (14 പന്തിൽ പുറത്താകാതെ 17) എന്നിവരുടെയും പ്രകടനങ്ങൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായി.