പുര കത്തുമ്പോൾ " സോറി" ഇംഗ്ലണ്ട് തോൽക്കുമ്പോൾ ഡഗൗട്ടിൽ ആർച്ചറുടെ ഉറക്കം, വിമർശനവുമായി പീറ്റേഴ്സണും രവിശാസ്ത്രിയും: വീഡിയോ

അഭിറാം മനോഹർ

വ്യാഴം, 13 ഫെബ്രുവരി 2025 (12:48 IST)
Jofra Archer
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് താരങ്ങളുടെ അലസമായ സമീപനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രിയും മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണും. അഹമ്മദാബാദില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മുന്നോട്ട് വെച്ച 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ബെന്‍ ഡെക്കറ്റും ഫില്‍ സാല്‍ട്ടും ചേര്‍ന്ന ഓപ്പണിംഗ് ജോഡി മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ഇംഗ്ലണ്ട് ഇന്നിങ്ങ്‌സ് 214 റണ്‍സില്‍ അവസാനിച്ചിരുന്നു.
 
 മത്സരത്തില്‍ ഇംഗ്ലണ്ട് 25 മത്തെ ഓവറില്‍ 154-5 എന്ന സ്‌കോറില്‍ തകര്‍ന്ന് നില്‍ക്കുമ്പോള്‍ ഡഗൗട്ടില്‍ ഇംഗ്ലണ്ട് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ സുഖനിദ്രയിലായിരുന്നു. ഇംഗ്ലണ്ട് തോല്‍വിയിലേക്ക് കൂപ്പുകുത്തുമ്പോഴുള്ള ഈ ഉറക്കമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. പരമ്പരയിലുടനീളം ഇംഗ്ലണ്ട് താരങ്ങളുടെ അലസ സമീപനമാണ് കാണാനായതെന്ന് കമന്റേറ്ററി ബോക്‌സിലുണ്ടായിരുന്ന രവിശാസ്ത്രി തുറന്നടിച്ചു.
 

Jofra Archer having a nap mid-match

Watch #INDvENG on @tntsports & @discoveryplusUK pic.twitter.com/441LLfLXWl

— Cricket on TNT Sports (@cricketontnt) February 12, 2025
 ഇന്ത്യക്കെതിരായ പരമ്പരയില്‍ ഒരൊറ്റ നെറ്റ് സെഷന്‍ മാത്രമാണ് ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുത്തതെന്ന് വിവരവും ശാസ്ത്രി പറഞ്ഞു. അതേസമയം മൂന്നാം ഏകദിനത്തില്‍ കളിച്ച ഇംഗ്ലണ്ട് താരം ടോം ബാന്റണ്‍ മത്സരത്തിന്റെ തലേദിവസം ഗോള്‍ഫ് കളിക്കുകയായിരുന്നു മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണും വിമര്‍ശിച്ചു.  ആര്‍ച്ചര്‍ ഉറങ്ങുന്ന ദൃശ്യം കാണിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലേ, ഇതാണോ ഉറങ്ങാന്‍ പറ്റിയ സമയം വിനോദയാത്രയ്ക്കാണോ ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വന്നതെന്നും രോഷാകുലനായി ശാസ്ത്രി ചോദിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍