2026ലെ ലോകകപ്പിന് യോഗ്യത നേടാനായെങ്കിലും ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് നഷ്ടമാകുന്നു. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇക്വഡോറിനോട് ഏറ്റുവാങ്ങിയ തോല്‍വിയാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടീയായത്. ഈ മാസം പതിനെട്ടിന് ഫിഫ പുറത്തിറങ്ങുന്ന റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴും. സ്‌പെയ്‌നാകും ഒന്നാം സ്ഥാനത്തെത്തുക. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തേക്കും ഉയരും. 2 വര്‍ഷത്തിനും 4 മാസത്തിനും ശേഷമാണ് അര്‍ജന്റീനയ്ക്ക് ഒന്നാം റാങ്ക് നഷ്ടമാവുന്നത്.
ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍,ബ്രസീല്‍,നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം,ക്രൊയേഷ്യ,ഇറ്റലി എന്നീ ടീമുകളാണ് നാല് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്. അടുത്തിടെ നടന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ റാങ്കിംഗും പുതിയ പട്ടിക വരുമ്പോള്‍ മെച്ചപ്പെടാനിടയുണ്ട്. നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 133മത്തെ സ്ഥാനത്താണ് ഇന്ത്യ.