ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറില്‍ 304 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 31 പന്തുകള്‍ ശേഷിക്കെ ഇന്ത്യ ജയിച്ചു. നായകന്‍ രോഹിത് ശര്‍മ ഇന്ത്യക്കായി സെഞ്ചുറി നേടി. 90 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും സഹിതം 119 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. ശുഭ്മാന്‍ ഗില്‍ 52 പന്തില്‍ 60 റണ്‍സും ശ്രേയസ് അയ്യര്‍ 47 പന്തില്‍ 44 റണ്‍സും നേടി. അഞ്ചാമനായി ക്രീസിലെത്തിയ അക്‌സര്‍ പട്ടേല്‍ 43 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോലി (എട്ട് പന്തില്‍ അഞ്ച്), കെ.എല്‍.രാഹുല്‍ (14 പന്തില്‍ 10) എന്നിവര്‍ നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി ബെന്‍ ഡക്കറ്റും (56 പന്തില്‍ 65), ജോ റൂട്ടും (72 പന്തില്‍ 69) അര്‍ധ സെഞ്ചുറി നേടി. ലിയാം ലിവിങ്സ്റ്റണ്‍ (32 പന്തില്‍ 41), ജോസ് ബട്‌ലര്‍ (35 പന്തില്‍ 34), ഹാരി ബ്രൂക്ക് (52 പന്തില്‍ 31) എന്നിവരും തിളങ്ങി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി 35 റണ്‍സ് നേടി.