Shubman Gill: ഇന്ന് 85 റൺസടിക്കാനാകുമോ? ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

അഭിറാം മനോഹർ

ഞായര്‍, 9 ഫെബ്രുവരി 2025 (15:14 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് സീരീസിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേക്ക് ശുഭ്മാന്‍ ഗില്‍ എത്തിയത്. എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 96 പന്തില്‍ 87 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററാകാന്‍ ഗില്ലിന് സാധിച്ചു. ഇന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തില്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോര്‍ഡ് നേട്ടത്തിന് അരികെയാണ് ഗില്‍.
 
രണ്ടാം ഏകദിനത്തില്‍ 85 റണ്‍സ് സ്വന്തമാക്കാനായാല്‍ ഏകദിനക്രിക്കറ്റില്‍ 50 ഇന്നിങ്ങ്‌സുകളില്‍ താഴെ മാത്രം കളിച്ച് 2400 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടം ശുഭ്മാന്‍ ഗില്ലിന് സ്വന്തമാവും. നിലവില്‍ 53 ഏകദിനങ്ങളില്‍ നിന്നും 2500 റണ്‍സ് നേടിയ ഹാഷിം അംലയുടെ പേരിലാണ് ലോകക്രിക്കറ്റിലെ വേഗതയേറിയ 2500 റണ്‍സ് എന്ന റെക്കോര്‍ഡുള്ളത്. 2019ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ ഗില്‍ 48 മത്സരങ്ങളില്‍ നിന്ന് 5 സെഞ്ചുറികളും 20 അര്‍ധസെഞ്ചുറികളുമടക്കം 2415 റണ്‍സാണ് ഇതിനകം നേടിയിട്ടുള്ളത്. 50ല്‍ താഴെ ഏകദിനങ്ങളില്‍ നിന്നും 20 അര്‍ധസെഞ്ചുറികള്‍ നേടുന്ന ലോകത്തെ ആദ്യ ബാറ്ററുമാണ് ഗില്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍