നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഇന്നിങ്ങ്സ് 248 റണ്‍സില്‍ അവസാനിച്ചിരുന്നു. 3 വിക്കറ്റുകള്‍ വീതം നേടിയ ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും യശ്വസി ജയ്സ്വാളിനെയും നഷ്ടമായെങ്കിലും 59 റണ്‍സുമായി ശ്രേയസ് അയ്യരും 52 റണ്‍സുമായി അക്ഷര്‍ പട്ടേലും ടീമിനെ കരകയറ്റി. ഒരറ്റത്ത് ഉറച്ചുനിന്ന ശുഭ്മാന്‍ ഗില്‍ 96 പന്തില്‍ 87 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നു ഗില്ലിന്റെ പ്രകടനം.