India vs Eng ODI: ഏകദിനത്തിലും നിരാശതന്നെ ബാക്കി, 2 റൺസിന് പുറത്തായി രോഹിത്, ഏകദിന അരങ്ങേറ്റത്തിൽ നിരാശപ്പെടുത്തി ജയ്സ്വാൾ

അഭിറാം മനോഹർ

വ്യാഴം, 6 ഫെബ്രുവരി 2025 (18:20 IST)
Rohit sharma
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് മോശം തുടക്കം. മത്സരം ആറാം ഓവറിലേക്ക് കടക്കുമ്പോള്‍ തന്നെ 2 ഓപ്പണര്‍മാരെയും ഇന്ത്യയ്ക്ക് നഷ്ടമായി. തന്റെ ആദ്യ ഏകദിന മത്സരം കളിക്കാനിറങ്ങിയ യശ്വസി ജയ്‌സ്വാള്‍ 15 റണ്‍സിനും ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ 2 റണ്‍സിനുമാണ് പുറത്തായത്.
 
 നേരത്തെ ഹര്‍ഷിത് റാണയുടെയും രവീന്ദ്ര ജഡേജയുടെയും ബൗളിംഗ് പ്രകടനങ്ങളുടെ മികവില്‍ ഇംഗ്ലണ്ടിനെ 248 റണ്‍സിലൊതുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ട് നിരയില്‍ 52 റണ്‍സുമായി ജോസ് ബട്ട്ലറും 51 റണ്‍സുമായി ജേക്കബ് ബേഥലും 43 റണ്‍സുമായി ഫില്‍ സാള്‍ട്ടും മാത്രമാണ് തിളങ്ങിയത്.
 
 അതേസമയം താരതമ്യേന ചെറിയ വിജയലക്ഷ്യം ലക്ഷ്യം വെച്ചിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ആര്‍ച്ചറുടെ കൃത്യതയുള്ള പന്തുകള്‍ക്ക് മുന്നില്‍ പകച്ച യശ്വസി ജയ്‌സ്വാള്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. സാക്കിബ് മഹ്മൂദിന്റെ പന്തില്‍ ലിയാം ലിവിങ്ങ്സ്റ്റണ് ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍