കോലി പ്ലേയിങ് ഇലവനില്‍ എത്തുമ്പോള്‍ ആരെ പുറത്തിരുത്തുമെന്ന ചോദ്യമാണ് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനു തലവേദന. കോലിക്കു പകരക്കാരനായി ഒന്നാം ഏകദിനത്തില്‍ കളിച്ച ശ്രേയസ് അയ്യര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതുകൊണ്ട് തന്നെ ശ്രേയസിനെ പുറത്തിരുത്താന്‍ ഗംഭീര്‍ തയ്യാറാകില്ല. ആദ്യ ഏകദിനത്തില്‍ ഓപ്പണറായിരുന്ന യുവതാരം യശസ്വി ജയ്‌സ്വാള്‍ ആയിരിക്കും കോലിക്കു വേണ്ടി വഴിമാറിക്കൊടുക്കുക. ശുഭ്മാന്‍ ഗില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യും. കോലി വണ്‍ഡൗണ്‍ ആയും ശ്രേയസ് നാലാമനായും ക്രീസിലെത്തും.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി
രണ്ടാം ഏകദിനം - ഫെബ്രുവരി 9, ഞായര്‍ - ബാരാബതി സ്റ്റേഡിയം കട്ടക്ക്
മൂന്നാം ഏകദിനം - ഫെബ്രുവരി 12 ബുധന്‍, നരേന്ദ്ര മോദി സ്റ്റേഡിയം അഹമ്മദബാദ്