ലോക ഫുട്‌ബോളില്‍ വരാനിരിക്കുന്ന ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായാണ് ലമീന്‍ യമാല്‍ എന്ന സ്പാനിഷ് താരത്തെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. ബാഴ്‌സലോണയ്ക്ക് വേണ്ടിയും സ്പാനിഷ് ടീമിനായും മികച്ച പ്രകടനങ്ങള്‍ നടത്തുന്ന യമാല്‍ ഭാവിയിലെ മികച്ച താരമാകും എന്ന് തന്നെയാണ് ആരാധകരും കരുതുന്നത്. കഴിഞ്ഞ ദിവസമാണ് താരം തന്റെ പതിനെട്ടാം പിറന്നാള്‍ ആഘോഷമാക്കി മാറ്റിയത്. എന്നാല്‍ പിറന്നാള്‍ പാര്‍ട്ടിക്കായി ഉയരം കുറഞ്ഞ ആളുകളെ വെച്ച് പാര്‍ട്ടി നടത്തി വിവാദത്തില്‍ പെട്ടിരിക്കുകയാണ് താരം. സംഭവം വാര്‍ത്തയായതോറ്റെ സ്‌പെയിന്‍ സോഷ്യല്‍ റൈറ്റ്‌സ് മന്ത്രാലയം സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.