ജമാഅത്തെ ഇസ്ലാമി പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണത്തില്‍ നിയമനടപടിക്കൊരുങ്ങി ജമാഅത്തെ ഇസ്ലാമി. വര്‍ഗീയ വിവേചനം ഉണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ എം വി ഗോവിന്ദനും സഖാക്കളും കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.
മുസ്ലിം സമുദായത്തെ കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ച് ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഈ പ്രസ്താവനയെന്നും മുസ്ലിം സമൂഹത്തെയും സംഘടനകളെയും അപരവത്കരിക്കുകയും ഭീകരവത്കരിക്കുകയും ചെയ്യുന്ന രീതിയാണ് ഓരോതെരെഞ്ഞെടുപ്പുകളിലും സിപിഎം ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമാഫോബിയ കേരളത്തില്‍ ശക്തി പ്രാപിക്കുന്നതിന് സിപിഎം നല്‍കുന്ന സംഭാവന വളരെ വലുതാണെന്നും ശിഹാബ് ഫേസ്ബുക്കില്‍ കുറിച്ചു.