ഇന്ത്യയടക്കമുള്ള 23 രാജ്യങ്ങള്‍ ലഹരിമരുന്നുകളുടെ ഉത്പാദകരെന്ന് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (15:42 IST)
ഇന്ത്യയടക്കമുള്ള 23 രാജ്യങ്ങള്‍ ലഹരിമരുന്നുകളുടെ ഉത്പാദകരെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തരം രാജ്യങ്ങള്‍ അമേരിക്കയുടെയും പൗരന്മാരുടേയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്ന് ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോ, ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, പെറു, ജമൈക്ക, പനാമ തുടങ്ങിയ രാജ്യങ്ങളാണ് പറയുന്ന പട്ടികയിലുള്ള പ്രമുഖ രാജ്യങ്ങള്‍. 
 
അഫ്ഗാനിസ്ഥാന്‍, ബൊളീവിയ, ബര്‍മ്മ, കൊളംബിയ, വെനസ്വല എന്നീ അഞ്ചു രാജ്യങ്ങള്‍ നിയമവിരുദ്ധമായ മരുന്നു കടത്തല്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇവര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ട്രംപ് പറഞ്ഞു. അനധികൃത മയക്കുമരുന്നുകള്‍ക്ക് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും രാജ്യത്തെ മയക്കുമരുന്ന് വര്‍ദ്ധിച്ചുവരുന്നുവെന്നും ചില താലിബാന്‍ അംഗങ്ങള്‍ ഈ വ്യാപാരത്തില്‍ നിന്ന് ലാഭം നേടുന്നുണ്ടെന്നും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ പ്രകടമായി പരാജയപ്പെട്ടുവെന്ന് താന്‍ പ്രഖ്യാപിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍