Operation Nadar: ഓപ്പറേഷൻ നാദർ: പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ 3 ഭീകരരെ വധിച്ച് സൈന്യം

അഭിറാം മനോഹർ

വ്യാഴം, 15 മെയ് 2025 (15:05 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായം നല്‍കിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. ത്രാല്‍ മേഖലയില്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ നാദറിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്.
 
നാദര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരരെ കണ്ടെത്തിയത്. തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ലഷ്‌കര്‍ ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയ്ഖ്, അമിര്‍ നാസര്‍ വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. മെയ് 12 മുതല്‍ ആസിഫ് ഷെയ്ഖ് ഈ മേഖലയിലുണ്ടായിരുന്നു. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരാക്രമണത്തില്‍ ഭീകരരെ ഇയാള്‍ സഹായിച്ചിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാല്‍ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തുടരണമെന്നായിരുന്നു നിര്‍ദേശം. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍