ക്യാപ്റ്റനായതിന് ശേഷം സ്ഥിരം മോശം പ്രകടനം, സൂര്യയ്ക്ക് പകരം ഹാർദ്ദിക്കിനെ പരിഗണിക്കുന്നു

അഭിറാം മനോഹർ

വെള്ളി, 7 ഫെബ്രുവരി 2025 (17:49 IST)
ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം സൂര്യകുമാര്‍ യാദവിന് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റനായതിന് ശേഷം ബാറ്റിംഗില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ സൂര്യകുമാറിനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഹാര്‍ദ്ദിക്കിനെ ടി20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ടി20യില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നായകനാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷമായിരുന്നു പാണ്ഡ്യയെ പിന്തള്ളി സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായത്. പരിക്കേല്‍ക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഹാര്‍ദ്ദിക്കിന് പകരം സൂര്യയെ ടി20 ടീമിന്റെ നായകനാക്കിയതെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ നായകനായതിന് ശേഷം അവസാന 14 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 18.42 ശരാശരിയില്‍ 258 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 28 റണ്‍സ് മാത്രമായിരുന്നു താരം നേടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍