Dewald Brevis: കൊടുങ്കാറ്റ് പോലെ ഒരൊറ്റ സെഞ്ചുറി, ടി20 റാങ്കിങ്ങിൽ 80 സ്ഥാനം മെച്ചപ്പെടുത്തി ഡെവാൾഡ് ബ്രെവിസ്

അഭിറാം മനോഹർ

വ്യാഴം, 14 ഓഗസ്റ്റ് 2025 (17:44 IST)
ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറി പ്രകടനത്തോടെ ടി20 റാങ്കിങ്ങില്‍ വന്‍ നേട്ടമുണ്ടാക്കി ദക്ഷിണാഫ്രിക്കന്‍ യുവതാരമായ ഡെവാള്‍ഡ് ബ്രെവിസ്. ഓസീസീന്തിരായ രണ്ടാം ടി20യില്‍ 56 പന്തില്‍ പുറത്താകാതെ 125 റണ്‍സാണ് താരം അടിച്ചെടുത്തത്. 41 പന്തില്‍ സെഞ്ചുറി നേടിയ ബ്രെവിസ് 12 ബൗണ്ടറികളും 8 സിക്‌സുകളുമാണ് മത്സരത്തില്‍ നേടിയത്. ബ്രെവിസിന്റെ പ്രകടനത്തിന്റെ മികവില്‍ 53 റണ്‍സിന്റെ വിജയം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു.
 
ഓസീസിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ 80 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബ്രെവിസ് ഇരുപത്തിയൊന്നാം സ്ഥാനത്താണ്. ട്രാവിസ് ഹെഡ് തുടര്‍ച്ചയായി നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ താരമായ തിലക് വര്‍മ പട്ടികയില്‍ രണ്ടാമതെത്തി. ഇന്ത്യന്‍ താരമായ അഭിഷേക് ശര്‍മയാണ് പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ട് താരമായ ഫില്‍ സാള്‍ട്ട് മൂന്നാം സ്ഥാനത്തും ഓസീസിന്റെ ട്രാവിസ് ഹെഡ് നാലാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറാണ് അഞ്ചാം സ്ഥാനത്തുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ ലിസ്റ്റില്‍ 34മതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍