ഏഷ്യാകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ്. ഇന്ത്യക്കെതിരെ നടക്കാന്‍ സാധ്യതയുള്ള 2 മത്സരങ്ങളിലും പാകിസ്ഥാന്‍ വിജയിക്കുമെന്ന് ഹാരിസ് റൗഫ് വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ യിലാണ് ഇരുരാജ്യങ്ങളുമുള്ളത്. 2 ബദ്ധവൈരികളും സൂപ്പര്‍ 4 ഘട്ടത്തില്‍ പ്രവേശിച്ച് രണ്ടാം റൗണ്ടിലും ഏറ്റുമുട്ടാന്‍ സാധ്യതയേറെയാണ്.
നിലവില്‍ ടൂര്‍ണമെന്റിലെ ഫേവറേറ്റുകളാണ് ഇന്ത്യന്‍ ടീം. എന്നാല്‍ ടൂര്‍ണമെന്റില്‍ പാകിസ്ഥാന് കൂടുതല്‍ വിജയസാധ്യതയുള്ളതായാണ് താരം പറയുന്നത്. ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ പറ്റിയുള്ള ആരാധകന്റെ ചോദ്യത്തിനോട് ദോനോ അപ്‌നെ ഹേ, ഇന്‍ഷാ അള്ളാ(2 മത്സരങ്ങളും നമ്മുടേതാണ്) എന്ന മറുപടിയാണ് റൗഫ് നല്‍കിയത്. ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ഫലം പ്രവചിക്കുക അസാധ്യമാണെങ്കിലും സ്ഥിരതയ്ക്കായി പാടുപ്പെടുന്ന പാകിസ്ഥാനെതിരെ ഇന്ത്യ ആധിപത്യം സ്ഥാപിക്കുമെന്നാണ് കരുതുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഒരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്.