India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

അഭിറാം മനോഹർ

വ്യാഴം, 31 ജൂലൈ 2025 (16:49 IST)
India Champions
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ പാകിസ്ഥാനെതിരെ നടക്കേണ്ടിയിരുന്ന സെമിഫൈനല്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ് ഇന്ത്യാ ചാമ്പ്യന്‍സ്. എഡ്ജ്ബാസ്റ്റണില്‍ ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം ഉപേക്ഷിച്ചത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ കളിക്കേണ്ട സാഹചര്യത്തില്‍ മത്സരത്തില്‍ നിന്നും ഇന്ത്യ പിന്മാറിയിരുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്ന ഒരു രാജ്യത്തിനെതിരെ കളിക്കാന്‍ സാധിക്കില്ലെന്ന് ടീമിലെ താരങ്ങള്‍ നിലപാടെടുത്തതോടെയാണ് പാകിസ്ഥാനെതിരായ മത്സരം റദ്ദാക്കിയത്. എന്നാല്‍ സെമിഫൈനലിലും പാകിസ്ഥാന്‍ തന്നെയാണ് ഇന്ത്യയ്ക്ക് എതിരാളികളായി വന്നത്. ഇപ്പോഴിതാ ഫൈനലിലായിരുന്നു പാകിസ്ഥാന്‍ വന്നിരുന്നതെങ്കിലും ഇന്ത്യ ഇതേ തീരുമാനമെടുക്കുമായിരുന്നുവെന്നാണ് ഇന്ത്യാ ചാമ്പ്യന്‍സുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
 
 
സെമിയില്‍ പാകിസ്ഥാനെതിരെ ഞങ്ങള്‍ കളിക്കുന്നില്ല. രാജ്യമാണ് ഏറ്റവും വലുത്. ഞങ്ങള്‍ ഇന്ത്യന്‍ കളിക്കാരെന്ന രീതിയില്‍ അഭിമാനിക്കുന്ന താരങ്ങളാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനായത് അത്രമാത്രം കഠിനമായി പ്രയത്‌നിച്ചത് കൊണ്ടാണ്. രാജ്യത്തെ എവിടെയും താഴാനായി അനുവദിക്കില്ല എന്നതാണ് നിലപാട്. കളിക്കാര്‍ക്കും ഇതേ നിലപാടാണുള്ളത്. പാകിസ്ഥാനെ ഫൈനലിലാണ് നേരിടേണ്ടി വന്നിരുന്നതെങ്കിലും തീരുമാനം ഇത് തന്നെയാകുമായിരുന്നു. ഇന്ത്യ ചാമ്പ്യന്‍സിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍