അതേസമയം ഇന്ത്യ ചാംപ്യന്‍സ് ടീമിനെ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് താരം ഷാഹിദ് അഫ്രീദി പരിഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഇന്ത്യ എങ്ങനെയാണ് പാക്കിസ്ഥാനെ നേരിടുകയെന്നും ആ സമയത്ത് അവരുടെ മുഖഭാവം എന്തായിരിക്കുമെന്നും അഫ്രീദി പരിഹസിച്ചുകൊണ്ട് ചോദിച്ചു.
That Shahid Afridi look pic.twitter.com/nxWC8yzyh3
— Nibraz Ramzan (@nibraz88cricket) July 30, 2025' എനിക്ക് അറിയില്ല, ഞങ്ങളുമായി കളിക്കുമ്പോള്‍ അവരുടെ മുഖഭാവം എന്തായിരിക്കുമെന്ന്. എന്തായാലും അവസാനം അവര്‍ക്കു ഞങ്ങള്‍ക്കൊപ്പം കളിക്കേണ്ടിവരും,' എന്നാണ് അഫ്രീദി പറയുന്നത്. അഫ്രീദിയുടെ ഈ പരിഹാസ പരാമര്‍ശത്തിനു പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.