മത്സരത്തിനിടെ പാക് പരിശീലകന്‍ സഹതാരങ്ങളോട് സംസാരിക്കവെ സല്‍മാന്‍ അലി അഘ വെള്ളം ക്കുപ്പി വലിച്ചെറിയുകയും ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്ത ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇത് പരിശീലകനുമായുള്ള അസ്വാരസ്യത്തിന്റെ ഭാഗമായുണ്ടായതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിനെ പറ്റി മൈക്ക് ഹെസ്സന്‍ പറഞ്ഞത് ഇങ്ങനെ.
ആ സംഭവം ഞാന്‍ വീഡിയോയില്‍ കണ്ടിരുന്നു. യഥാര്‍ഥത്തില്‍ മത്സരത്തെ പറ്റി സല്‍മാനോട് സംസാരിക്കാനും ഇടം കയ്യനായത് കൊണ്ട് നവാസിനോട് പാഡ് ധരിക്കാന്‍ ആവശ്യപ്പെടാനുമാണ് ഞാന്‍ അവിടെ എത്തിയത്. ആ സമയത്താണ് ആഘ വിക്കറ്റായി അവിടെയെത്തിയത്. ആ ദേഷ്യത്തിലാണ് കുപ്പി വലിച്ചെറിഞ്ഞത്. അല്ലാതെ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. മൈക്ക് ഹെസ്സന്‍ പറഞ്ഞു.