India vs Pakistan: ഇത് വെറും മത്സരമല്ല, ഇന്ത്യ- പാക് ലെജൻഡ്സ് സെമി സ്പോൺസർ ചെയ്യില്ലെന്ന് ഇന്ത്യൻ കമ്പനികൾ, വീണ്ടും വിവാദം

അഭിറാം മനോഹർ

ബുധന്‍, 30 ജൂലൈ 2025 (15:05 IST)
India vs Pakistan
ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടത്തില്‍ നിന്നും പിന്മാറി ഇന്ത്യന്‍ സ്‌പോണ്‍സര്‍മാര്‍. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെയാണ് സെമിയില്‍ പാകിസ്ഥാനുമായുള്ള മത്സരത്തിന് കളമൊരുങ്ങിയത്. എന്നാല്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തെ വെറുമൊരു മത്സരമായി കാണാനാവില്ലെന്ന് അറിയിച്ചാണ് സ്‌പോണ്‍സര്‍മാരായ ഈസ് മൈ ട്രിപ് പിന്‍വാങ്ങിയത്.
 
ബുധനാഴ്ച എക്‌സിലാണ് ഈസ് മൈ ട്രിപ്പ് ഫൗണ്ടറായ നിഷാന്ത് പിട്ടി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ഭീകരവാദവും ക്രിക്കറ്റും ഒരുമിച്ച് മുന്നോട്ട് പോകില്ലെന്ന് കാണിച്ചാണ് ഈസ് മൈ ട്രിപ്പിന്റെ പിന്മാറ്റം. അതേസമയം സെമിയിലേക്ക് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിനെ നിഷാന്ത് പിട്ടി അഭിനന്ദിക്കുകയും ചെയ്ത. നേരത്തെ പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് സമാനമായ കാരണങ്ങള്‍ നിരത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പിന്മാറിയിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍