India Legends vs Pakistan
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. യുവരാജ് സിങ് നയിക്കുന്ന ഇന്ത്യ ചാമ്പ്യന്‍ഷിന്റെ ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാനെത്തുന്നത്. അതേസമയം ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, യുവരാജ് സിങ്, അമ്പാട്ടി റായിഡു എന്നിങ്ങനെ ശക്തമായ ബാറ്റിങ് നിരയുമായാണ് ഇന്ത്യയുടെ വരവ്. ഇര്‍ഫാന്‍ പത്താന്‍, വിനയ് കുമാര്‍, അഭിമന്യു മിഥുന്‍, സിദ്ധാര്‍ഥ് കൗള്‍, വരുണ്‍ ആരോണ്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. സ്പിന്നര്‍മാരായി ഹര്‍ഭജന്‍ സിങ്ങും പീയുഷ് ചൗളയും ഓള്‍റൗണ്ടറായി യൂസഫ് പത്താനും ടീമിലുണ്ട്.