India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

രേണുക വേണു

വ്യാഴം, 31 ജൂലൈ 2025 (09:23 IST)
Shikhar Dhawan - India Champions

India Champions vs Pakistan Champions: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2025 ലെ ആദ്യ സെമി ഫൈനല്‍ മത്സരം ഉപേക്ഷിച്ചു. ഇന്ന് വൈകിട്ട് ബിര്‍മിങ്ങാമില്‍ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ ഇന്ത്യ ചാംപ്യന്‍സും പാക്കിസ്ഥാന്‍ ചാംപ്യന്‍സുമാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. 
 
പാക്കിസ്ഥാന്‍ ചാംപ്യന്‍സിനെതിരെ കളിക്കാനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ നേരിട്ട് ഫൈനലിലേക്ക് എത്തി. സമീപകാലത്ത് ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം അത്ര ആരോഗ്യകരമല്ല. അതുകൊണ്ടാണ് പാക്കിസ്ഥാനെതിരെ കളിക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യ നിലപാടെടുത്തത്. 
 
ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്‍പതിന് രണ്ടാം സെമി ഫൈനല്‍ മത്സരം നടക്കും. ദക്ഷിണാഫ്രിക്ക ചാംപ്യന്‍സും ഓസ്‌ട്രേലിയ ചാംപ്യന്‍സുമാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടുക. ഇതിലെ വിജയികള്‍ ഫൈനലില്‍ പാക്കിസ്ഥാനെ നേരിടും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍