How Pakistan can qualify to Semi Final: ശ്രീലങ്കയെ ഇങ്ങനെ തോൽപ്പിച്ചാൽ പാക്കിസ്ഥാൻ സെമിയിലെത്തും; ന്യൂസിലൻഡ് പുറത്തേക്കും !

രേണുക വേണു

ശനി, 28 ഫെബ്രുവരി 2026 (10:56 IST)
Pakistan Cricket Team

Pakistan vs Sri Lanka: സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമി ഫൈനലിൽ എത്തുന്ന രണ്ടാമത്തെ ടീം ഏതെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ-ശ്രീലങ്ക സൂപ്പർ എട്ട് മത്സരമാണ് സെമി ഫൈനലിസ്റ്റുകൾ ആരെന്ന കാര്യത്തിൽ തീരുമാനമാക്കുക. 
 
സൂപ്പർ എട്ടിലെ മൂന്ന് കളികളും ജയിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് രണ്ടിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തി. രണ്ട് കളികളിൽ ഒരു പോയിന്റുമായി പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്താണ്. -0.461 ആണ് പാക്കിസ്ഥാന്റെ നെറ്റ് റൺറേറ്റ്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിനു മൂന്ന് കളികളിൽ നിന്ന് മൂന്ന് പോയിന്റും +1.390 നെറ്റ് റൺറേറ്റും ഉണ്ട്. 
 
ശ്രീലങ്കയ്‌ക്കെതിരെ സാധാരണ ജയം മാത്രമായാൽ പാക്കിസ്ഥാനു മൂന്ന് പോയിന്റ് ആകുമെങ്കിലും നെറ്റ് റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാൻ കഴിയില്ല. ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കണമെങ്കിൽ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ 64 റൺസിനും രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ 41 പന്തുകൾ ശേഷിക്കെയും പാക്കിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിക്കണം. ആതിഥേയരായ ശ്രീലങ്ക നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു. അതുകൊണ്ട് പാക്കിസ്ഥാനു ഇന്നത്തേത് ജീവൻമരണ പോരാട്ടമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍