ഈ പാകിസ്ഥാൻ ടീമിനെ കൊണ്ട് വയ്യ, പൊരുതിയത് ഫഖർ മാത്രം, ന്യൂസിലൻഡിനെതിരെ ദയനീയ തോൽവി

അഭിറാം മനോഹർ

ഞായര്‍, 9 ഫെബ്രുവരി 2025 (12:07 IST)
Newzealand vs Pakistan
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് ദയനീയ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്‌സിന്റെ സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തപ്പോള്‍ പാക് ഇന്നിങ്ങ്‌സ് 47.5 ഓവറില്‍ 252 റണ്‍സിന് അവസാനിക്കുകയായിരുന്നു.
 
 
 ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 74 പന്തില്‍ പുറത്താകാതെ 106 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സിന്റെ പ്രകടനത്തിന്റെ മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. ഡാരില്‍ മിച്ചല്‍ 84 പന്തില്‍ 81 റണ്‍സും കെയ്ന്‍ വില്യംസണ്‍ 89 പന്തില്‍ 58 റണ്‍സും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക് നിരയില്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം വെറും 10 റണ്‍സും മുഹമ്മദ് റിസ്വാന്‍ 3 റണ്‍സും മാത്രമാണ് നേടിയത്. 84 റണ്‍സുമായി ഫഖര്‍ സമാന്‍ മാത്രമാണ് പാക് നിരയില്‍ അല്പമെങ്കിലും ചെറുത്ത് നിന്നത്. 40 റണ്‍സുമായി സല്‍മാന്‍ ആഘയാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍