ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്

അഭിറാം മനോഹർ

ചൊവ്വ, 18 ഫെബ്രുവരി 2025 (15:18 IST)
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ദുബായിലെത്തിയ ഇന്ത്യന്‍ ടീമിന് നെറ്റ്‌സില്‍ പന്തെറിയാനെത്തിയ ബൗളറെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തിങ്കളാഴ്ച ഫ്‌ലെഡ് ലൈറ്റിന് കീഴില്‍ ഇന്ത്യന്‍ ടീം ബാറ്റിംഗ് പരിശീലനം നടത്തിയപ്പോള്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞ പ്രാദേശിക ബൗളറായ അവൈസ് ഖാനെയാണ് രോഹിത് പ്രശംസിച്ചത്.
 
രോഹിത്തിനെതിരെ തുടര്‍ച്ചയായി ഇന്‍സ്വിങ്ങര്‍ യോര്‍ക്കറുകളെറിഞ്ഞ് അവൈസ് ഖാന്‍ ബുദ്ധിമുട്ടിച്ചിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങവെയാണ് രോഹിത് അവൈസ് ഖാന്റെ അടുത്തെത്തി അഭിനന്ദിച്ചത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയും രോഹിത്തിനൊപ്പമുണ്ടായിരുന്നു. ഇന്‍സ്വിങ് യോര്‍ക്കറുകളെറിഞ്ഞ് നിങ്ങള്‍ ഞങ്ങളുടെ കാലൊടിക്കാന്‍ ശ്രമിച്ചതാണോ എന്നാണ് തമാശയായി രോഹിത് ചോദിച്ചത്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Zakir Khan (@i.zakirkhan007)

 ചാമ്പ്യന്‍സ് ട്രോഫിയില്‍ വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍