മെല്ലെപ്പോക്കിൽ ബാബറിന് പഴിയില്ല, എല്ലാം ബൗളർമാരുടെ കുറ്റം, പതിവ് പോലെ കൈകഴുകി പാക് നായകൻ മുഹമ്മദ് റിസ്‌വാൻ
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 60 റണ്‍സിന് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ബൗളര്‍മാരുടെ ചുമലിലിട്ട് പാക് നായകന്‍ മുഹമ്മദ് റിസ്വാന്‍. സെഞ്ചുറികളുമായി വില്‍ യംഗും, ടോം ലാഥവും തിളങ്ങിയ മത്സരത്തില്‍ ന്യൂസിലന്‍ഡ് 321 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഇന്നിങ്ങ്‌സ് 260 റണ്‍സില്‍ അവസാനിച്ചിരുന്നു.
ബാറ്റര്‍മാര്‍ എല്ലാവരും തന്നെ പരാജയമായി മാറിയ മത്സരത്തില്‍ പക്ഷേ തോല്‍വിയുടെ ഉത്തരവാദിത്തം ബൗളര്‍മാരുടെ തലയില്‍ ഇടുകയാണ് റിസ്വാന്‍ ചെയ്തത്. അവര്‍ മികച്ച ടാര്‍ജറ്റാണ് മുന്നില്‍ വെച്ചത്. തുടകത്തിലെ വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും വില്‍ യംഗ്- ടോം ലാഥം കൂട്ടുക്കെട്ട് മത്സരത്തില്‍ നിര്‍ണായകമായി. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാനും ഞങ്ങള്‍ക്കായില്ല. മത്സരശേഷം മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.