Australia Women vs India Women: ഐസിസി ഏകദിന വനിത ലോകകപ്പില്‍ ഇന്ന് രണ്ടാം സെമി. മുംബൈയില്‍ നടക്കുന്ന പോരില്‍ ആതിഥേയരായ ഇന്ത്യക്ക് എതിരാളികള്‍ ഓസ്‌ട്രേലിയ. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു മൂന്ന് മുതലാണ് മത്സരം.
ഇന്ത്യ, സാധ്യത ഇലവന്‍: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍ലീന്‍ ദിയോള്‍ / അമന്‍ജോത് കൗര്‍, ഹര്‍മന്‍പ്രീത് കൗര്‍, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക താക്കൂര്‍
ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ മൂന്ന് വിക്കറ്റിനു തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 330 നു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കെ ഓസ്‌ട്രേലിയ ലക്ഷ്യംകണ്ടു.