South Africa Women: നാണംകെട്ട തോല്‍വിയില്‍ നിന്ന് തുടങ്ങി, പകരംവീട്ടി ഫൈനലിലേക്ക് രാജകീയ പ്രവേശനം; ഞെട്ടിച്ച് ദക്ഷിണാഫ്രിക്കയുടെ പെണ്‍കരുത്ത്

രേണുക വേണു

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (10:42 IST)
South Africa Women: വനിത ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക വനിത ടീം ഫൈനലില്‍ എത്തിയിരിക്കുകയാണ്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനല്‍ ഉറപ്പിച്ചത്. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 42.3 ഓവറില്‍ 194 റണ്‍സിനു ഓള്‍ഔട്ട് ആയി. 
 
ക്യാപ്റ്റനും ഓപ്പണറുമായ ലൗറ വോള്‍വാര്‍ഡറ്റ് ദക്ഷിണാഫ്രിക്കായി സെഞ്ചുറി നേടി. 143 പന്തില്‍ 20 ഫോറും നാല് സിക്‌സും സഹിതം ലൗറ 169 റണ്‍സ് നേടി. തസ്മിന്‍ ബ്രിട്ട്‌സ് (65 പന്തില്‍ 45), മരിസാനെ കാപ്പ് (33 പന്തില്‍ 42) എന്നിവരും തിളങ്ങി. 
 
ബൗളിങ്ങില്‍ മരിസാനെ കാപ്പ് ഏഴ് ഓവറില്‍ 20 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. നദിന്‍ ദി ക്ലര്‍ക്ക് രണ്ട് വിക്കറ്റ് സ്വന്തമാക്കി. 
 
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇതേ ഇംഗ്ലണ്ടിനോടു പത്ത് വിക്കറ്റ് തോല്‍വി ദക്ഷിണാഫ്രിക്ക വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 69 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 14.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 73 റണ്‍സ് നേടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍