സഞ്ജു സാംസണെ പോലൊരു താരം ടീമിലുണ്ടെങ്കില്‍ ഒരിക്കലും പ്ലേയിങ്ങ് ഇലവനില്‍ നിന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍. ഏഷ്യാകപ്പില്‍ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനെ പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഗവാസ്‌കറുടെ പ്രതികരണം. സഞ്ജു ഓപ്പണിംഗ് റോളിലോ ഫിനിഷിംഗ് റോളിലോ ഇറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
സഞ്ജുവിനെ പോലൊരു താരം ടീമിലുണ്ടെങ്കില്‍ അദ്ദേഹത്തെ ബെഞ്ചില്‍ ഇരുത്താനാകില്ല. ടീം സെലക്ഷന്റെ കാര്യത്തില്‍ ഇതൊരു സുഖമുള്ള തലവേദനയാണ്. കാരണം ഒരേ പൊസിഷനില്‍ യോഗ്യരായ ഒന്നിലധികം ബാറ്റര്‍മാരെ ലഭിക്കുന്നു. സഞ്ജുവിന് മൂന്നാം നമ്പറില്‍ കളിക്കാന്‍ സാധിക്കും. വേണ്ടിവന്നാല്‍ ഫിനിഷര്‍ റോളിലും ഇറങ്ങും. ജിതേഷ് ശര്‍മയും നല്ല രീതിയില്‍ കളിക്കുന്നുണ്ട്. ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ സഞ്ജുവിനെ തന്നെയാകും ഇന്ത്യ ഇറക്കുക എന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജുവിന്റെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാകും പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. ഗവാസ്‌കര്‍ വ്യക്തമാക്കി.