Virat Kohli and Rohit Sharma: 'ഡേയ് അടിയെടാ സിക്‌സ്'; കോലിയോടു രോഹിത് (വീഡിയോ)

രേണുക വേണു

തിങ്കള്‍, 24 ഫെബ്രുവരി 2025 (09:01 IST)
Virat Kohli and Rohit Sharma

Virat Kohli and Rohit Sharma: വിരാട് കോലിയുടെ സെഞ്ചുറി ആഘോഷമാക്കി രോഹിത് ശര്‍മയും. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 111 പന്തുകളില്‍ നിന്ന് 100 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. കോലി തന്നെയാണ് കളിയിലെ താരം. സിക്‌സ് അടിച്ച് കളി ജയിപ്പിക്കാന്‍ കോലിക്ക് രോഹിത് നിര്‍ദേശം നല്‍കുന്നതിന്റെ രസകരമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 
ഇന്ത്യക്ക് ജയിക്കാന്‍ 46 പന്തില്‍ രണ്ട് റണ്‍സും കോലിക്ക് സെഞ്ചുറി തികയ്ക്കാന്‍ നാല് റണ്‍സും ആവശ്യമുള്ള സമയത്താണ് ഡ്രസിങ് റൂമില്‍ നിന്ന് രോഹിത്തിന്റെ ആംഗ്യം. കോലിയെ നോക്കി സിക്‌സ് പറത്താനുള്ള ആക്ഷന്‍ കാണിക്കുകയായിരുന്നു രോഹിത്. തൊട്ടടുത്ത പന്തില്‍ കോലി ഫോര്‍ അടിക്കുകയും ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിനൊപ്പം ഏകദിന കരിയറിലെ 51-ാം സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു. കോലി സെഞ്ചുറി അടിച്ചതിനു പിന്നാലെ രോഹിത് എഴുന്നേറ്റ് നിന്നു കൈയടിച്ചു. 

Bromance of Virat Kohli & Rohit Sharma

Chase master defeated Pakistan & IITianBaba in style#INDvsPAK #ViratKohli????
pic.twitter.com/6aravFgupb

— Veena Jain (@DrJain21) February 23, 2025
മത്സരശേഷം കോലിയെ ആലിംഗനം ചെയ്തു രോഹിത് പ്രശംസിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇരുവരുടെയും സൗഹൃദം എത്രത്തോളം ആഴമുള്ളതാണെന്ന് മനസിലാക്കി തരുന്നതാണ് ഈ ദൃശ്യങ്ങള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍