Ind vs Pak: കരകയറ്റി റിസ്‌വാനും സൗദ് ഷക്കീലും, ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഭേദപ്പെട്ട നിലയിൽ

അഭിറാം മനോഹർ

ഞായര്‍, 23 ഫെബ്രുവരി 2025 (16:55 IST)
Saud shakeel
ഇന്ത്യക്കെതിരായ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്നും കരകയറി പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കം തന്നെയാണ് ഓപ്പണര്‍മാരായ ബാബര്‍ അസമും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് നല്‍കിയതെങ്കിലും തുടര്‍ച്ചയായി ഇരുവരും പുറത്തായതോടെ പാകിസ്ഥാന്‍ പരുങ്ങലിലായിരുന്നു.
 
വിക്കറ്റ് നഷ്ടപ്പെടാതെ 41 റണ്‍സ് എന്ന നിലയില്‍ നിന്നും 47ന് 2 വിക്കറ്റെന്ന നിലയിലേക്ക് മാറിയ പാകിസ്ഥാന്‍ ഇന്നിങ്ങ്‌സിനെ നായകന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. പതിയെ തുടങ്ങിയ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതിന് ശേഷം മാത്രമാണ് സ്‌കോര്‍ ഉയര്‍ത്താന്‍ തുടങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 31 ഓവറില്‍ 137 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലാണ് പാകിസ്ഥാന്‍. അര്‍ധസെഞ്ചുറി നേടിയ സൗദ് ഷക്കീലും 41 റണ്‍സുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍. 23 റണ്‍സെടുത്ത ബാബര്‍ അസം 10 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖ് എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍