കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ പാകിസ്ഥാൻ മുതലെടുക്കും: മുഹമ്മദ് ആമിർ

അഭിറാം മനോഹർ

ഞായര്‍, 23 ഫെബ്രുവരി 2025 (12:39 IST)
Kohli- Rohit
ചാമ്പ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിനാല്‍ തന്നെ ഇന്ത്യക്കെതിരെ വിജയത്തില്‍ കുറഞ്ഞ് യാതൊന്നിലും തന്നെ പാക് ടീം തൃപ്തിപ്പെടില്ലെന്നുറപ്പാണ്. എന്നാല്‍ പാക് ടീമിനേക്കാള്‍ ശക്തമായ നിരയാണ് ഇന്ത്യയ്ക്കുള്ളത് എന്നതിനാല്‍ തന്നെ ഇന്ത്യയുടെ വിജയത്തിനാണ് സാധ്യതയധികവും.
 
 കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ വരുത്തിയ പിഴവുകള്‍  അവര്‍ത്തിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ അത് മുതലെടുക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ താരമായ മുഹമ്മദ് ആമിര്‍ പറയുന്നു. കടലാസില്‍ ഇന്ത്യ ശക്തരാണെന്ന് തോന്നുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പര നോക്കുമ്പോഴും ഇന്ത്യ നന്നായി കളിച്ചു. എന്നാല്‍ ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തില്‍ ഇന്ത്യ ധാരാളം പിഴവുകള്‍ വരുത്തി. പാകിസ്ഥാനെതിരായ മത്സരം ഏറെ സമ്മര്‍ദ്ദം നിറഞ്ഞതാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വരുത്തിയ പിഴവുകള്‍ ഇന്ത്യ വരുത്തിയാല്‍ പാകിസ്ഥാന്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. മുഹമ്മദ് ആമിര്‍ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍