ടൂര്‍ണമെന്റിലെ ആദ്യ 2 മത്സരങ്ങളിലും ആധികാരികമായി വിജയിച്ച ഇന്ത്യ പക്ഷേ പിന്നീടുള്ള 3 മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി വഴങ്ങുകയായിരുന്നു. ഇന്നും തോല്‍ക്കുകയാണെങ്കില്‍ മറ്റ് ടീമുകളുടെ പ്രകടനമനുസരിച്ചായിരിക്കും ഇന്ത്യയുടെ സെമി സാധ്യതകള്‍. നിലവില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളാണ് സെമി ഫൈനല്‍ ഉറപ്പിച്ച ടീമുകള്‍. ശേഷിക്കുന്ന ഏക സ്ഥാനത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് പോരാടുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് അതിനാല്‍ തന്നെ മേധാവിത്വം ലഭിക്കും.
ബാറ്റിങ്ങില്‍ സ്മൃതി മന്ദാന, പ്രതിക റാവല്‍, ഹര്‍മന്‍ പ്രീത് കൗര്‍, ദീപ്തി ശര്‍മ തുടങ്ങിയവര്‍ ഫോമിലാണെങ്കിലും മത്സരം അവസാനിപ്പിക്കാന്‍ ഈ താരങ്ങള്‍ക്കാര്‍ക്കും സാധിക്കുന്നില്ല. മധ്യനിര അവസരത്തിനൊത്ത് ഉയരാത്തതിനൊപ്പം 5 ബൗളിംഗ് ഓപ്ഷനുകള്‍ മാത്രമാണ് ടീമിനുള്ളത് എന്നതും ഇന്ത്യ നേരിടുന്ന വെല്ലുവിളിയാണ്.