കഴിഞ്ഞ മാസം പരിശീലനത്തിനിടെയാണ് മാക്‌സ്വെല്ലിന് പരിക്കേറ്റത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ബെന്‍ ഡ്വാര്‍സൂയിസിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ 20കാരന്‍ മഹ്ലി ബീര്‍ഡ്മാനാണ് ടി20 ടീമില്‍ അവസരം ലഭിച്ച മറ്റൊരു താരം. ഓസ്‌ട്രേലിയന്‍ എ ടീമിലും ബിഗ് ബാഷ് ലീഗിലും മികച്ച പ്രകടനങ്ങളാണ് താരം നടത്തിയത്.
അതേസമയം ഇന്ത്യക്കെതിരായുള്ള മൂന്നാം ഏകദിനത്തില്‍ പുതുമുഖം ജാക്ക് വ്ഡ്വാര്‍ഡ്‌സിനെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തി. പരമ്പര 2-0ത്തിന് ഓസ്‌ട്രേലിയ സ്വന്തമാക്കിയ സാഹചര്യത്തിലാണ് ഓസീസ് സീനിയര്‍ ടീമിലേക്ക് താരത്തിന് വിളിയെത്തിയത്. ഓസീസ് എ റ്റീമിനെ നയിച്ച താരം ചതുര്‍ദിന ടെസ്റ്റില്‍ 88 റണ്‍സ് നേടിയിരുന്നു. പിന്നാലെ ഏകദിന പരമ്പരയില്‍ താരം നേടിയ 89 റണ്‍സിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.