' ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് അമ്മയെ തൊട്ടു സത്യം ചെയ്യൂ' എന്ന അടിക്കുറിപ്പും ഈ വാര്‍ത്തയ്‌ക്കൊപ്പം ചഹല്‍ സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്, ഒപ്പം ചിരിക്കുന്ന ഇമോജിയും കാണാം. പോസ്റ്റ് ചെയ്തു അധികം കഴിയും മുന്‍പ് താരം സ്റ്റോറി ഡെലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
ബാന്ദ്ര കുടുംബക്കോടതിയില്‍ നിന്നാണ് ഇരുവര്‍ക്കും നിയമപരമായി വിവാഹമോചനം ലഭിച്ചത്. ഡിവോഴ്‌സിനു ശേഷവും ചഹല്‍ എന്തിനാണ് ധനശ്രീയുടെ പിന്നാലെ പോകുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. ധനശ്രീക്ക് ജീവനാംശമായി ചഹല്‍ 4.75 കോടി രൂപ നല്‍കണമെന്ന് കോടതി നിര്‍ദേശമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ചഹലിന്റെ ഇപ്പോഴത്തെ പരിഹാസം എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ഇരുവരും ഒന്നിച്ചാണ് വിവാഹമോചനത്തിനു അപേക്ഷ നല്‍കിയത്.