സെഞ്ചുറികൾ കുട്ടിക്കളി, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം സെഞ്ചുറികൾ, റെക്കോർഡുകൾ വാരിക്കൂട്ടി സ്മൃതി മന്ദാന

അഭിറാം മനോഹർ

വെള്ളി, 24 ഒക്‌ടോബര്‍ 2025 (11:29 IST)
ഐസിസി വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയതോടെ റെക്കോര്‍ഡുകള്‍ വാരികൂട്ടി ഇന്ത്യയുടെ ഓപ്പണിംഗ് താരമായ സ്മൃതി മന്ദാന. നിര്‍ണായകമത്സരത്തില്‍ 95 പന്തില്‍ നിന്നും 109 റണ്‍സ് നേടിയ ശേഷമാണ് സ്മൃതി പുറത്തായത്. 4 സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ പ്രകടനം. ഈ സെഞ്ചുറിയോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ വനിതാ താരങ്ങളുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്‌സിനൊപ്പം ഇടം പിടിക്കാന്‍ മന്ദാനയ്ക്കായി. ഇരുവരും ഈ വര്‍ഷം അഞ്ച് സെഞ്ചുറികളാണ് സ്വന്തമാക്കിയത്.
 
 തന്റെ ഏകദിന കരിയറിലെ പതിനാലാം സെഞ്ചുറിയാണ് സ്മൃതി ഇന്നലെ നേടിയത്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിങ്ങിന് പിന്നില്‍ രണ്ടാമതെത്താന്‍ സ്മൃതിക്ക് സാധിച്ചു. 15 സെഞ്ചുറികളാണ് മെഗ് ലാന്നിങ്ങിന്റെ പേരിലുള്ളത്. 13 സെഞ്ചുറികളുമായി ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സാണ് പട്ടികയില്‍ മൂന്നാമതുള്ളത്. പ്രതിക റാവലുമായി 200+ കൂട്ടുക്കെട്ട് മത്സരത്തില്‍ നേടാനും സ്മൃതിക്ക് സാധിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഈ കൂട്ടുക്കെട്ട് ഇരുനൂറിലധികം റണ്‍സ് നേടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍