മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജറാകാനുള്ള അവസരം നിരസിച്ചതില്‍ വിശദീകരണവുമായി ലിവര്‍പൂളിന്റെ ഇതിഹാസ പരിശീലകനായ യുര്‍ഗന്‍ ക്ലോപ്പ്. അലക്‌സ് ഫെര്‍ഗൂസന്‍ വിരമിക്കുന്ന സമയത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ സമീപിച്ചതെന്നും എന്നാല്‍ ക്ലബിന്റെ സമീപനവും മനോഭാവവുമാണ് കോച്ചാകുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചതെന്നും ക്ലോപ്പ് പറയുന്നു.
നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ കളിക്കാരെയും ഞങ്ങള്‍ വാങ്ങിത്തരാം. അവനെ തരാം, ഇവനെ തരാം എന്നിങ്ങനെയായിരുന്നു അവരുടെ സംസാരം. പോഗ്ബയും റൊണാള്‍ഡോയുമെല്ലാം മികച്ച കളിക്കാരായിരിക്കാം. പക്ഷേ ഇവരെയൊന്നും തിരിച്ചുകൊണ്ടുവരുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു എന്റെ അഭിപ്രായം. അവര്‍ വിളിച്ചത് തെറ്റായ സമയത്തായിരിക്കാം. അതിലുപരി ആ സമീപനത്തില്‍ നിന്ന് തന്നെ അതെനിക്ക് യോജിച്ച ഇടമാകില്ലെന്ന് മനസിലായി. യുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു.