Pakistan Cricket Team: റിസ്വാനെ പടിക്കു പുറത്ത് നിര്‍ത്തി പാക്കിസ്ഥാന്‍, ബാബറിനെ തിരിച്ചുവിളിച്ചു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

രേണുക വേണു

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (15:30 IST)
Babar Azam

Pakistan Cricket Team: നീണ്ട ഇടവേളയ്ക്കു ശേഷം ബാബര്‍ അസം പാക്കിസ്ഥാന്റെ ട്വന്റി 20 ടീമില്‍ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കും ശ്രീലങ്ക, സിംബാബ്വെ ടീമുകള്‍ ഉള്‍പ്പെടുന്ന ടി20 ത്രിരാഷ്ട്ര പരമ്പരയ്ക്കുമുള്ള ടീമിനെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. 
 
ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്ന് വരെയുള്ള ദിവസങ്ങളിലായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയും നവംബര്‍ 17 മുതല്‍ 29 വരെ ത്രിരാഷ്ട്ര ടി20 പരമ്പരയും നടക്കും. റാവല്‍പിണ്ടിയും ലാഹോറുമാണ് ആതിഥേയത്വം വഹിക്കുക. ബാബര്‍ അസമിനൊപ്പം പേസര്‍ നസീം ഷായും ട്വന്റി 20 ടീമില്‍ സ്ഥാനം ഉറപ്പിച്ചു. 2024 ലാണ് ഇരുവരും പാക്കിസ്ഥാനായി ടി20 ഫോര്‍മാറ്റില്‍ കളിച്ചത്. 
 
പാക്കിസ്ഥാന്‍ ടീം: സല്‍മാന്‍ അലി അഗ (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഫഹീം അഷറഫ്, ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, സാഹിബ്‌സദ ഫര്‍ഹാന്‍, സായിം അയൂബ്, ഷഹീന്‍ ഷാ അഫ്രീദി, ഉസ്മാന്‍ ഖാന്‍, ഉസ്മാന്‍ താരിഖ്
 
റിസര്‍വ് താരങ്ങള്‍: ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, സുഫിയാന്‍ മൊഖിം
 
അതേസമയം മുഹമ്മദ് റിസ്വാനെ ടി20 യിലേക്ക് പരിഗണിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മാത്രമാണ് റിസ്വാനു ടീമില്‍ ഇടംലഭിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍