പഴയ ആ പവർ ഇല്ലല്ലോ മക്കളെ, ബാബറിനെയും റിസ്‌വാനെയും കരാറിൽ തരം താഴ്ത്തി പാക് ക്രിക്കറ്റ് ബോർഡ്

അഭിറാം മനോഹർ

ചൊവ്വ, 19 ഓഗസ്റ്റ് 2025 (19:28 IST)
ഏഷ്യാകപ്പിന് തൊട്ട് മുന്‍പായി കളിക്കാരുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 30 താരങ്ങള്‍ക്കാണ് പാക് ക്രിക്കര്‍ ബോര്‍ഡ് വാര്‍ഷിക കരാര്‍ നല്‍കിയിരിക്കുന്നത്. മുന്‍ നായകന്മാരായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും കരാറില്‍ തരം താഴ്ത്തിയപ്പോള്‍ ഒരു താരത്തിനും എ ഗ്രേഡ് പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിട്ടില്ല. നേരത്തെ ഏഷ്യാകപ്പിനുള്ള പാക് ടി20 ടീമില്‍ നിന്നും ഇരു താരങ്ങളെയും പാക് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കിയിരുന്നു.
 
കഴിഞ്ഞ വര്‍ഷം 27 കളിക്കാര്‍ക്കാണ് വാര്‍ഷിക കരാറുകള്‍ നല്‍കിയതെങ്കില്‍ അത് ഇത്തവണ 30 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 12 പേര്‍ക്കാണ് പുതുതായി കരാറുകള്‍ ലഭിച്ചത്. ബാബറും മുഹമ്മദ് റിസ്വാനും ഉള്‍പ്പടെ 10  താരങ്ങള്‍ ബി ഗ്രേഡില്‍ ഇടം നേടി. ഫഖര്‍ സമന്‍, ഷഹീന്‍ അഫ്രീദി, അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ, എന്നിവരും ബി ഗ്രേഡ് പട്ടികയിലുണ്ട്.
 
കാറ്റഗറി ബി: അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, മുഹമ്മദ് റിസ്വാന്‍, സയിം അയൂബ്, സല്‍മാന്‍ അലി ആഘ, ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി
 
കാറ്റഗറി സി' അബ്ദുള്ള ഷെഫീഖ്, ഫഹീം അഷ്‌റഫ്, ഹസന്‍ നവാസ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, നസീം ഷാ, നൊമാന്‍ അലി, സാഹിബ് സാദ ഫര്‍ഹാന്‍, സാജിദ് ഖാന്‍, സൗദ് ഷക്കീല്‍
 
കാറ്റഗറി ഡി: അഹമ്മദ് ദാനിയേല്‍, ഹുസൈന്‍ തലത്, ഖുറം ഷഹ്‌സാദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് വസീം ജൂനിയര്‍, സല്‍മാന്‍ മിര്‍സ, ഷാന്‍ മസൂദ്, സിഫിയാന്‍ മൊഖിം
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍