എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ വരുമ്പോള്‍ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുന്നത് പതിവാണ്. കാര്യങ്ങള്‍ തിരിയുമ്പോള്‍ നിങ്ങള്‍ പറയുന്നു താരതമ്യങ്ങള്‍ വേണ്ടെന്ന്. എന്തുകൊണ്ട്? വിരാട് കോലിയെ ലോകത്തില്‍ ഒരു താരത്തിനോടും താരതമ്യം ചെയ്യാനാകില്ല. ധോനിയോട് പോലും താരതമ്യം ചെയ്യാനാകില്ല. ധോനി ഇതിഹാസ നായകനായേക്കാം. പക്ഷേ ബാറ്റര്‍, ക്രിക്കറ്റര്‍,അത്‌ലീറ്റ് എന്നീ നിലകളില്‍ കോലി എല്ലാവര്‍ക്കും മുകളിലാണ്. അത്തരം താരതമ്യങ്ങള്‍ കളിക്കാര്‍ക്ക് സമ്മര്‍ദ്ദം മാത്രമെ നല്‍കുകയുള്ളു. ബാബറിനെ തന്നെ നോക്കു. അഹമ്മദ് ഷഹ്‌സാദ് പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2023ലാണ് ബാബര്‍ അസം അവസാനമായി ഒരു സെഞ്ചുറി സ്വന്തമാക്കിയത്. കഴിഞ്ഞ 72 ഇന്നിങ്ങ്‌സുകളില്‍ ഒന്നില്‍ പോലും സെഞ്ചുറി നേടാന്‍ ബാബറിനായിട്ടില്ല. 2024ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം സ്‌ട്രൈക്ക് റേറ്റ് 80ല്‍ കുറഞ്ഞ രണ്ട് ബാറ്റര്‍മാര്‍ മാത്രമാണുള്ളത്. മുഹമ്മദ് റിസ്വാനും ബാബര്‍ അസമും. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ പൂജ്യനായി പുറത്തായ ബാബര്‍ മൂന്നാം മത്സരത്തില്‍ 23 പന്തില്‍ 9 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ 202 റണ്‍സിന്റെ പരാജയമാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്.