Smriti Mandhana: പരാജയങ്ങളിലും വമ്പൻ വ്യക്തിഗത പ്രകടനങ്ങൾ, ഐസിസി ഏകദിന റാങ്കിങ്ങിൽ ലീഡ് ഉയർത്തി സ്മൃതി മന്ദാന

അഭിറാം മനോഹർ

ബുധന്‍, 22 ഒക്‌ടോബര്‍ 2025 (15:22 IST)
ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്തി ഇന്ത്യന്‍ ഓപ്പണിംഗ് താരം സ്മൃതി മന്ദാന. ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി നടത്തിയ മികച്ച പ്രകടനങ്ങളുടെ സഹായത്തില്‍ 809 റേറ്റിങ് പോയിന്റുകളാണ് സ്മൃതിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ നാറ്റ് സ്‌കൈവര്‍ ബ്രന്റിന് 726 റേറ്റിങ് പോയന്റുകളാണുള്ളത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ലിസ്റ്റില്‍ മൂന്നാമതും ബെത് മൂണി നാലാം സ്ഥാനത്തുമാണ്. ആദ്യ 10 സ്ഥാനങ്ങളില്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും ഉള്‍പ്പെടാനായിട്ടില്ല.
 
 ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതിമന്ദാന പട്ടികയില്‍ 3 സ്ഥാനങ്ങള്‍ ഉയര്‍ന്ന് പതിനഞ്ചാം സ്ഥാനത്താണ്. ദീപ്തി ശര്‍മ 5 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇരുപതാം സ്ഥാനത്താണ്. ജെമീമ റോഡ്രിഗസ് 2 സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഇരുപത്തിയേഴാം സ്ഥാനത്താണ്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ തുടര്‍ച്ചയായി അര്‍ധസെഞ്ചുറികള്‍ കണ്ടെത്താന്‍ സ്മൃതിക്കായിരുന്നു. 5 കളികളില്‍ നിന്ന് 222 റണ്‍സ് നേടിയ സ്മൃതി ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതാണ്. 294 റണ്‍സ് നേടിയ ഓസ്‌ട്രേലിയയുടെ അലീസ ഹീലിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍