പറന്നു ക്യാച്ച് പിടിച്ചത് ഗ്ലെൻ ഫിലിപ്സ്, കോലി ഫാൻസ് തെറി വിളിച്ചത് ഫിലിപ്സ് കമ്പനിയെ: ദയവായി അപ്ഡേറ്റാകു

അഭിറാം മനോഹർ

തിങ്കള്‍, 3 മാര്‍ച്ച് 2025 (14:34 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഇന്ത്യയുടെ വിരാട് കോലിയെ പുറത്താക്കാനായി കിവീസ് താരം ഗ്ലെന്‍ ഫിലിപ്‌സ് എടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ സംസാരവിഷയമായി മാറിയത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടി തകര്‍പ്പന്‍ ഫോമിലുള്ള കോലി  ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി നില്‍ക്കെയാണ് അപ്രതീക്ഷിതമായി ഒരു അസാമാന്യ ക്യാച്ചോടെ പുറത്താകുന്നത്. ബാക്ക് വേഡ് പോയന്റില്‍ ഫിലിപ്‌സ് ക്യാച്ച് പറന്നുപിടിക്കുമ്പോള്‍ കോലി പോലും അത് കണ്ട് അമ്പരന്നിരുന്നു.
 
 ഈ ഫീല്‍ഡിംഗ് പ്രകടനത്തിന്റെ പേരില്‍ വലിയ പ്രശംസയാണ് ഗ്ലെന്‍ ഫിലിപ്‌സിന് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കോലി പുറത്തായതില്‍ ഏറെ അസ്വസ്ഥരാണ് കോലി ആരാധകരില്‍ ചിലര്‍. ഫിലിപ്‌സ് കോലിയെ ക്യാച്ച് ചെയ്ത് പുറത്താക്കിയ വിഷം ഇവര്‍ പക്ഷേ തീര്‍ത്തത് ഇലക്ട്രോണിക് ബ്രാന്‍ഡായ ഫിലിപ്‌സിനോടാണ്. ഗ്ലെന്‍ ഫിലിപ്‌സാണെന്ന് കരുതി ഫിലിപ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം എക്‌സ് അക്കൗണ്ടുകള്‍ക്ക് കീഴില്‍ വലിയ തെറിവിളിയാണ് ആരാധകര്‍ നടത്തിയത്. ഇക്കൂട്ടത്തില്‍ രസകരമായ കമന്റുകളും ഏറെയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍