Varun Chakravarthy: ഇന്ത്യയുടെ ടെന്‍ഷന്‍ 'വരുണ്‍'; ആരെ ഒഴിവാക്കും?

രേണുക വേണു

തിങ്കള്‍, 3 മാര്‍ച്ച് 2025 (09:29 IST)
Varun Chakravarthy: ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യന്‍ പരിശീലകനും നായകനും 'തലവേദന' ആകുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലില്‍ വരുണിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമോ എന്നാണ് ടീം മാനേജ്‌മെന്റ് തലപുകയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും വരുണ്‍ ബെഞ്ചില്‍ ആയിരുന്നു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഹര്‍ഷിത് റാണയെ ബെഞ്ചിലേക്ക് മാറ്റി വരുണ്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തി. 
 
ന്യൂസിലന്‍ഡിനെതിരായ പ്ലേയിങ് ഇലവനെ സെമിയില്‍ ഓസീസിനെതിരെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ മുഹമ്മദ് ഷമി മാത്രമായിരിക്കും സ്‌പെഷ്യലിസ്റ്റ് പേസര്‍. ഹാര്‍ദിക് പാണ്ഡ്യയെ പാര്‍ട് ടൈം പേസര്‍ ആയി ഉപയോഗപ്പെടുത്താന്‍ സാധിക്കും. മറ്റു പേസ് ഓപ്ഷനുകളൊന്നും പിന്നെ ഉണ്ടാകില്ല. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിങ്ങനെ നാല് സ്പിന്നര്‍മാരും ഉണ്ടാകും. 
 
അല്ലെങ്കില്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കി ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിങ് ഇലവനില്‍ ഉണ്ടാകണം. ബംഗ്ലാദേശിനെതിരെ ഒന്‍പത് ഓവറില്‍ 37 റണ്‍സ് വഴങ്ങിയ ജഡേജയ്ക്ക് വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. പാക്കിസ്ഥാനെതിരെ ഏഴ് ഓവറില്‍ 40 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ന്യൂസിലന്‍ഡിനെതിരെ എട്ട് ഓവറില്‍ 36 റണ്‍സിനു ഒരു വിക്കറ്റും. ജഡേജയെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് ഡെപ്ത് കുറയുമെന്നതാണ് ആശങ്ക. ഓസ്‌ട്രേലിയയെ പോലൊരു കരുത്തുറ്റ ടീമിനു മുന്‍പില്‍ അങ്ങനെയൊരു റിസ്‌ക്കെടുക്കാന്‍ ഇന്ത്യ തയ്യാറാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍