ഓസ്ട്രേലിയയെ സെമിയിൽ കിട്ടാനാാകും ഇന്ത്യ ആഗ്രഹിക്കുന്നത്: സുനിൽ ഗവാസ്കർ

അഭിറാം മനോഹർ

ഞായര്‍, 2 മാര്‍ച്ച് 2025 (13:24 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ കിട്ടാനാകും ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍. ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ മത്സരത്തിന് ശേഷമായിരിക്കും ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ സെമി ഫൈനല്‍ എതിരാളി ആരെന്ന് വ്യക്തമാവുക. ഓസ്‌ട്രേലിയയുടെ പേസ് ആക്രമണം ദുര്‍ബലമാണ് എന്നതിനാല്‍ ഓസ്‌ട്രേലിയയെ നേരിടുകയാകും എളുപ്പമെന്ന് ഗവാസ്‌കര്‍ പറയുന്നു.
 
ഇരു ടീമുകളും ശക്തരാണ്. പക്ഷേ ഓസ്‌ട്രേലിയക്കെതിരെ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ പരിചയം ഇന്ത്യയ്ക്കുണ്ട്. കൂടാതെ പ്രധാനബൗളര്‍മാരായ സ്റ്റാര്‍ക്, കമ്മിന്‍സ്, ഹേസല്‍വുഡ് എന്നിവര്‍ ഇല്ലാത്തതിനാല്‍ ഓസ്‌ട്രേലിയന്‍ പേസ് നിര ദുര്‍ബലരാണ്. അതിനാല്‍ ഓസീസിനെ സെമിയില്‍ നേരിടാനാകും ഇന്ത്യ താത്പര്യപ്പെടുക. ഗവാസ്‌കര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍