റാസീ വാന്‍ഡര്‍ഡസന്‍ - ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കെത്തിച്ചത്. 87 പന്തില്‍ 3 സിക്‌സും 6 ബൗണ്ടറിയും സഹിതം 72 റണ്‍സ് നേടി പുറത്താവാതെ നിന്ന വാന്‍ഡര്‍ഡസനാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. 56 പന്തില്‍ 11 ബൗണ്ടറി സഹിതം ക്ലാസന്‍ 64 റണ്‍സ് നേടി. റയാന്‍ റിക്കള്‍ട്ടണ്‍ 27 റണ്‍സ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ 7 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ 37 റണ്‍സെടുത്ത ജോ റൂട്ട് മാത്രമാണ് തിളങ്ങിയത്. പവര്‍ പ്ലേയില്‍ തന്നെ 3 വിക്കറ്റുകള്‍ വീഴ്ത്തിയ മാര്‍ക്കോ ജാന്‍സന്‍ തുടക്കത്തില്‍ തന്നെ വലിയ ആഘാതമാണ് ഇംഗ്ലണ്ടിനേല്‍പ്പിച്ചത്. ജാന്‍സനും വിയാന്‍ മുള്‍ഡറും 3 വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ കേശവ് മഹാരാജ് 2 വിക്കറ്റ് നേടി. വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയിലെത്തി. ഇന്ത്യ- ന്യൂസിലന്‍ഡില്‍ പരാജയപ്പെടുന്ന ടീമാകും സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.